പേജുകള്‍‌

2021, നവംബർ 30, ചൊവ്വാഴ്ച

2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

വിദേശ രാജ്യങ്ങളിലെ ചോദ്യപേപ്പറുകള്‍

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതികളെ കുറിച്ച് മനസ്സിലാക്കുകയെന്നത് നാം എവിടെ എത്തിനില്‍ക്കുന്നു എന്ന് മനസ്സിലാക്കാനും അതിനനുസരിച്ച് നവീകരിക്കാനും നമ്മളെ സഹായിക്കുന്ന കാര്യങ്ങളാണല്ലോ..

അവിടങ്ങളിലെ പാഠപുസ്തകങ്ങള്‍ എങ്ങിനെയാണ്

പരീക്ഷാരിതികള്‍ എങ്ങിനെയാണ്

നമ്മുടേത് എങ്ങിനെയാണ്

തുടങ്ങിയ അന്വേഷണങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൌതുകമുള്ള കാര്യങ്ങളാണ്.ഇന്‍റര്‍നെറ്റിന്‍റെ ലോകത്ത് അത് കുറച്ചുകൂടി എളുപ്പമാണ്.

ഇവിടെ ചോദ്യപേപ്പറുകള്‍ പങ്കുവെക്കുകയാണ്.

നിങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ രാജ്യങ്ങളിലെ പാഠപുസ്തകങ്ങളുടെയും ചോദ്യപേപ്പറുകളുടെയുമെല്ലാം പകര്‍പ്പുകള്‍ കമന്‍റായി പങ്കുവെക്കുമല്ലോ.

REGENTS EXAM IN GLOBAL HISTORY AND GEOGRAPHY

Tennessee TCAP_Social_Studies_Grade_8

California Social Studies 

All Qps


2020, ജൂലൈ 15, ബുധനാഴ്‌ച

വ്യവസായ വിപ്ലവം -പ്രസന്‍റേഷന്‍ ഫയല്‍



18ാം നൂറ്റാണ്ടിലുണ്ടായ വ്യവസായ വിപ്ലവവും അതിനെ തുടര്‍ന്നുണ്ടായ മാറ്റങ്ങളെയും കുറിച്ച് പ്രതിബാധിക്കുന്ന പ്രസന്‍റേഷന്‍ ഫയല്‍.
പാഠ ഭാഗം ആരംഭിക്കും മുമ്പ് മുന്‍അറിവുകള്‍ പരിശോധിക്കാനുള്ളതും അവസാന ഭാഗത്ത് എത്രത്തോളം പഠിച്ചു എന്ന് മനസ്സിലാക്കാനുള്ള ക്വിസും ഉള്‍പ്പെടുത്തിയുള്ള പ്രസന്‍റേഷന്‍ ഇവിടെ കാണാം

2020, ജൂലൈ 9, വ്യാഴാഴ്‌ച

ഫ്രഞ്ച് വിപ്ലവം - പ്രസന്‍റേഷന്‍ ഫയല്‍

1789 ല്‍ ഫ്രാന്‍സില്‍ നടന്ന രാഷ്ട്രീയ മാറ്റത്തെയാണ് പൊതുവെ ഫ്രഞ്ച് വിപ്ലവം എന്ന് വിശേഷിപ്പിക്കുന്നത്.പ്രസ്തുത പാഠ ഭാഗത്തിനായി തയ്യാറാക്കിയ പ്രസന്‍റേഷന്‍ ഇവിടെ കാണാം.ഉപയോഗിക്കാം

2020, മേയ് 27, ബുധനാഴ്‌ച

2020, മാർച്ച് 1, ഞായറാഴ്‌ച

വണ്‍ മിനുട്ട് പ്രോബ്ലം


ഒരു ക്ലാസ് ആരംഭിക്കുമ്പോഴോ ഇടക്കോ വിദ്യാര്‍ഥികള്‍ക്ക് നല്‍കാവുന്ന ഒരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരാമര്‍ശിക്കുന്നത്.ഇംഗ്ലീഷില്‍ വണ്‍ മിനുട്ട് പ്രൊബ്ലം എന്നാണ് ഇതിനെ വിളിക്കുന്നത്.ഒരു മിനുട്ട് വേഗതയില്‍ പഠന വിഷയത്തിലേക്ക് കൂട്ടുകാരെ കൂട്ടികൊണ്ടുപോകാന്‍ സാധിക്കുന്ന പ്രവര്‍ത്തനമാണിത്.എങ്ങിനെയാണ് ഇത് ചെയ്യുന്നതെന്ന് നോക്കാം.

ആദ്യമായി അധ്യാപകന്‍ കുട്ടികള്‍ക്ക് ഒരു ചോദ്യം നല്‍കുന്നു. ( ചോദ്യത്തിന് പുറമെ ഏതെങ്കിലും പ്രശ്നമോ, പഠനത്തിന് പ്രേരണയോ നല്‍കാം)

ചോദ്യം ബോര്‍ഡിലെഴുതുകയോ സ്മാര്‍ട് ക്ലാസുണ്ടെങ്കില്‍ പ്രദര്‍ശിപ്പിക്കുകയോ അതല്ലെങ്കില്‍ ചാര്‍ട്ട് പേപ്പറില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം.
കുട്ടികള്‍ രണ്ടോ മൂന്നോ കൂട്ടുകാരുമായി ചേര്‍ന്ന് ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ശ്രമിക്കലാണ് രണ്ടാമത്തെ ഘട്ടം.

2019, ഡിസംബർ 1, ഞായറാഴ്‌ച

എത്രത്തോളം പഠിച്ചു ? 3-2-1 രീതിയില്‍ പരിശോധിക്കാം.

Smart Class – Column – No 9
അക്ബറലി ചാരങ്കാവ്
  
ഓരോ ക്ലാസ് കഴിയുമ്പോഴും എന്തെല്ലാം ‌മനസ്സിലാക്കി എന്ന് തിരിച്ചറിയുന്നത് പ്രധാനമാണല്ലോ. എന്തെല്ലാം കാര്യങ്ങളാണ് ഇന്നത്തെ ഈ പിരിയഡില്‍ പഠിച്ചത്ഏത് മേഖലയാണ് മനസ്സിലാകാതെ പോയത് ഏറ്റവും രസകരമായി തോന്നിയത് എന്തൊക്കെയാണ് ? എന്നൊക്കെ കുട്ടിക്കും അധ്യാപകര്‍ക്കും അറിയാന്‍ സാധിക്കുന്ന ഒരു പഠന പ്രക്രിയയാണ് ത്രീ-റ്റു-വണ്‍. ക്ലാസ് അവസാനിക്കുന്ന സമയത്താണ് ഈ രീതിയില്‍ വിലയിരുത്തുന്നത്.

എങ്ങിനെ വിലയിരുത്തും.

മൂന്ന് ചോദ്യങ്ങളാണ് ഇതില്‍ കൊടുത്തിരിക്കുന്നത്.

·         ഇന്നത്തെ ക്ലാസില്‍ പുതിയതായി പഠിച്ച 3 കാര്യങ്ങള്‍ ഏതൊക്കെയാണ്. ഓരോന്നും പോയിന്‍റായി തരംതിരിച്ചെഴുതാം.

·         ഇന്നത്തെ പാഠ്യ വിഷയത്തില്‍ കൌതുകം തോന്നിയതും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നതുമായ രണ്ടു കാര്യങ്ങള്‍ എടുത്തെഴുതുക.

·         വിഷയവുമായി ബന്ധപ്പെട്ട് മനസ്സിലാകാത്ത ഒരു ചോദ്യം എഴുതുക.


താഴെകൊടുത്ത പോലുള്ള ഒരു പേപ്പറില്‍ ഈ മൂന്ന് കാര്യങ്ങളും എഴുതി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്ത്

പഠന കൗതുകമുണ്ടാക്കാം, ആന്റിസിപ്പേഷന്‍ ഗൈഡിലൂടെ.


പഠന കൗതുകമുണ്ടാക്കാം,
ആന്റിസിപ്പേഷന്‍ ഗൈഡിലൂടെ.
______________________________ 
അക്ബറലി ചാരങ്കാവ്

ഒരോ ക്ലാസില്‍ വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ് എന്തായിരുന്നു കൂട്ടുകാരുടെ അറിവ് ? പാഠഭാഗം ചര്‍ച്ച ചെയ്ത ശേഷം ആ അറിവില്‍ എന്ത് മാറ്റമാണ് ഉണ്ടായത് ?  കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഒരുപോലെ സ്വയം വിലയിരുത്താന്‍ സഹായിക്കുന്ന പഠന തന്ത്രങ്ങളിലൊന്നാണ് ആന്റിസിപ്പേഷന്‍ ഗൈഡ്.
പേര് ഇംഗ്ലീഷിലാണെങ്കിലും ലളിതമായ ഒരു പഠന പ്രവര്‍ത്തനമായ ഇത് ഭാഷാ ക്ലാസുകളിലും ശാസ്ത്ര സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുടെ പഠനത്തിലുമെല്ലാം ഉപയോഗിക്കാം.
October 2 - Sirajdaily 


ഒരു പേജില്‍ മൂന്ന് കോളങ്ങള്‍ വരച്ചാണ് ഇത് തയ്യാറാക്കുന്നത്.
ആദ്യത്തെയും അവസാനത്തെയും കോളങ്ങള്‍ ശൂന്യമായിരിക്കും.ഈ കോളങ്ങള്‍ കുട്ടികള്‍ക്ക് പൂരിപ്പിക്കാനുള്ള ഇടമാണ്. മാധ്യ ഭാഗത്തെ വീതി കൂടിയ കോളത്തില്‍ ഇന്ന് പഠിക്കാന്‍പോകുന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ നല്‍കുന്നു.

2019, ഒക്‌ടോബർ 31, വ്യാഴാഴ്‌ച

കറോസല്‍ ചര്‍ച്ചാ രീതി

ക്ലാസ് മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍ എന്താണ് സംഭവിക്കാറുള്ളത്.? ചിലര്‍ സജീവമായി പങ്കെടു‌ക്കും.മറ്റു ചിലര്‍ വെറുതെയിരിക്കും, അല്ലേ?അവര്‍ക്ക് ചിലപ്പോള്‍ ക്ലാസ് മുറിയിലെ ചര്‍ച്ചകള്‍ ബോറായി മാറാനും സാധ്യതയുണ്ട്.എല്ലാവര്‍ക്കും കൃത്യമായ പങ്കാളിത്തം ഇല്ലാത്തതുകൊണ്ടല്ലേ ഇങ്ങിനെ സംഭവിക്കുന്നത്. 

എന്താണ് ഇതിനൊരു പരിഹാരമാര്‍ഗം?
ക്ലാസ് മുറിയില്‍ ഒരേ ഇരിപ്പ് കുറേ നേരം തുടരാതെ, ഓരോ ഭാഗത്തേക്കും നടക്കാനും അവിടെ ചെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനും അറിവുകള്‍ നേടാനും സാധിക്കുകയുമാണെങ്കില്‍ എങ്ങിനെയിരിക്കും.
അത്തരമൊരു പഠന പ്രവര്‍ത്തനത്തെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ജനപ്രിയ പോസ്റ്റുകള്‍‌