പേജുകള്‍‌

2013, ജൂൺ 22, ശനിയാഴ്‌ച

അയനാന്തങ്ങളെ മനസ്സിലാക്കാം

സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ മറന്നുപോകാന്‍ പാടില്ലാത്ത പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്നലെ(21-06-2013) കടന്നുപോയത്.ഈ വര്‍ഷത്തില്‍ ദൈര്‍ഘ്യമേറിയ പകല്‍ അനുഭവപ്പെടുന്ന ദിനമായിരുന്നു ഇന്നലെ.അതായത് ജൂണ്‍ 21.ഉത്തര അയനാന്തം എന്നാണിതിനെ വിശേഷിപ്പിക്കുക.എട്ടാം തരത്തിലെ സാമൂഹ്യ ശാസ്ത്രത്തിലെ ആദ്യപാഠഭാഗത്തു ഈ വിഷയം പഠിക്കാനുള്ളത് അറിയാമല്ലോ.
ജൂണ്‍ 21 സൂര്യന്‍ ഉത്തരായന രേഖയുടെ മുകളില്‍ എത്തുന്നു.അതിനാല്‍ സൂര്യ രശ്മി ഉത്തരായന രേഖയില്‍ (23 1/2 ഡിഗ്രി N) ലംബമായി പതിക്കുന്നു.ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍പകലിന്റെ ദൈര്‍ഘ്യം ഏറ്റവും കൂടിയും രാത്രിയുടെ ദാര്‍ഘ്യം കുറഞ്ഞും അനുഭവപ്പെടുന്നു.ഇത്തരത്തില്‍ കൂടുതല്‍ പകല്‍ അനുഭവപ്പെടുന്ന ഒരു രാജ്യമാണ് സ്വിറ്റസര്‍ലാന്റ്.സ്വിറ്റ്‌സര്‍ലന്റില്‍ ഇപ്പോള്‍ ജോലിചെയ്യുന്ന കോഴിക്കോട്ടുകാരനും മലയാളം വിക്കീപിഡിയയുടെ സജീവ പ്രവര്‍ത്തകനുമായ ടി വി റസിമാന്‍ തന്റെ ബ്ലോഗില്‍ ഈ അനുഭവത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.തീര്‍ച്ചയായും സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് അധിക വായനക്ക് ഉപയോഗിക്കാവുന്ന ഒരു ലേഖനമാണ് റസിമാന്റേത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌